മലപ്പുറം: കരനെൽ കൃഷിയിൽ നൂറുമേനി കൊയ്ത് അരീക്കോട് കുഞ്ഞാത്തുമ്മ ബി.എ.ഡ് കോളേജ്. ജ്യോതി ഇനത്തിൽ പെട്ട വിത്താണ് കോളേജിലെ മണ്ണ് പരിസ്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൂറ് മേനി വിളയിച്ചെടുത്തത്. വിത്തിടൽ മുതൽ എല്ലാ പരിപാലനവും വിദ്യാർഥികൾ നടത്തിയത് പുതിയൊരനുഭവമായി.
കരനെൽ കൃഷിയിൽ നൂറ് മേനി വിളയിച്ച് അരീക്കോട് കുഞ്ഞാത്തുമ്മ ബി.എ.ഡ് കോളേജ് - kunjathumma Bed college
നാട്ടിലെ പരമ്പരാഗത കർഷകരിൽ നിന്ന് അറിവുകൾ ശേഖരിച്ചാണ് കൃഷി ചെയ്തത്
കരനെൽ കൃഷിയിൽ നൂറ് മേനി വിളയിച്ച് അരീക്കോട് കുഞ്ഞാത്തുമ്മ ബി.എ.ഡ് കോളേജ്
നാട്ടിലെ പരമ്പരാഗത കർഷകരിൽ നിന്ന് അറിവുകൾ ശേഖരിച്ചാണ് കൃഷി ചെയ്തത്. നേരത്തെ എള്ള്, പച്ചക്കറി എന്നിവ ഈ ക്ലബിന്‍റെ നേതൃത്വത്തിൽ വിളയിച്ചിരുന്നു. കൊയ്ത്തിൽ പങ്കെടുക്കാനായി വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളും എത്തി. തുടർന്ന് സജാദ് കരുളായിയുടെ ശേഖരത്തിൽ നിന്നുള്ള പഴകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം നടന്നു. പരിപാടി കീഴപറമ്പ് വൈസ് പ്രസിഡന്‍റ് ഹാജറ ഉദ്ഘാടനം ചെയ്തു.
Last Updated : Oct 24, 2019, 7:45 AM IST