കേരളം

kerala

ETV Bharat / state

പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നത് യുദ്ധകാലടിസ്ഥാനത്തിലെന്ന് പി.വി അബ്ദുല്‍ വഹാബ്

പ്രളയത്തിൽ വീടുകൾ നഷ്ടമായവര്‍ക്ക് എം.എ യൂസഫലിയുടെ സഹായം

പ്രളയ ദുരിതാശ്വാസം  എം.എ യൂസഫലി  കവളപ്പാറ ദുരന്തം  പ്രളയബാധിതരെ പുനരിധിവസിപ്പിക്കും  പി.വി അബ്ദുൾ വഹാബ്  p.v abdul wahab  kavalappara  flood affected people  m.a yusufali
പ്രളയം ബാധിതരെ പുനരധിവസിപ്പിക്കുന്നത് യുദ്ധകാലടിസ്ഥാനത്തിലെന്ന് പി.വി അബ്ദുൾ വഹാബ്

By

Published : Jan 23, 2020, 9:15 PM IST

മലപ്പുറം:പ്രളയബാധിതർക്ക് സർക്കാർ യുദ്ധകാല അടിസ്ഥാനത്തിലാണ് പുനരധിവാസം ഉറപ്പാക്കുന്നതെന്ന് പി.വി.അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. പ്രളയത്തിൽ വീടുകൾ നഷ്ടമായ 30 കുടുംബങ്ങൾക്ക് പ്രമുഖ വ്യവസായി യൂസഫലി നിർമിച്ചു നൽകുന്ന വീടുകൾക്കുള്ള സ്ഥലങ്ങൾ നറുക്കെടുപ്പിലൂടെ വീതിച്ചു നൽക്കുന്ന പരിപാടി നിലമ്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവളപ്പാറയില്‍ എം.എ യൂസഫലി വീട് നിർമിച്ചു നല്‍കുന്ന കുടുംബങ്ങൾക്ക് സ്ഥലമായി 8 ഭൂവുടമകളില്‍ നിന്നായി 3 ഏക്കർ 30 സെന്‍റ് സ്ഥലം വാങ്ങിയത് പി.വി അബ്ദുല്‍ വഹാബ് എം.പി നേരിട്ടാണ്. സ്ഥലം ഉടമകൾ കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖകളും ചടങ്ങില്‍ കൈമാറി. നിലമ്പൂർ പിവീസ് ആർക്കേഡിൽ നടന്ന ചടങ്ങിൽ കുടുബങ്ങൾക്ക് നറുക്കെടുപ്പിലൂടെ സ്ഥലങ്ങൾ പതിച്ചു നൽകി. 33 കുടുംബങ്ങളിൽ 30 പേർക്കാണ് യൂസഫലി 6 ലക്ഷം രൂപ വീതം നൽകി വീടുകൾ നിർമിക്കുക, ബാക്കി 3 വീടുകൾ പി.വി.അബ്ദുല്‍ വഹാബ് എം.പി സ്പോൺസർമാരെ കണ്ടെത്തി നിർമിക്കും. എല്ലാ വീടുകളും ഒരോ മോഡലിലായിരിക്കും നിർമിക്കുക. എല്ലാവരുടെയും പ്രശ്നങ്ങൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യാനും പരിഹാരമുണ്ടാക്കാനും റസിഡൻസ് അസോസിയേഷൻ രൂപികരിക്കാനും തീരുമാനിച്ചു. കവളപ്പാറയിലെ 33 പ്രളയബാധിത കുടു:ബങ്ങൾക്ക് കാലതാമസം കൂടാതെ വീടുകൾ യഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details