മലപ്പുറം:ഓണ്‍ലൈനില്‍ അശ്ലീല ദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവര്‍ക്ക് വലവിരിച്ച് മലപ്പുറം പൊലീസ് സൈബര്‍ സെല്‍ സ്‌പെഷ്യല്‍ ടീം. ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരിട്ടിരിക്കുന്ന പരിശോധനയില്‍ വഴിക്കടവ് വെള്ളക്കട്ടയിലെ ചീനിക്കല്‍ അബ്ദുല്‍ വദൂദിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ മുതല്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല വെബ്‌സൈറ്റിലൂടെ ഇയാള്‍ ദൃശ്യങ്ങള്‍ പതിവായി കണ്ടതായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതായും കണ്ടെത്തി. നിരോധിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പതിവായി കാണുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയും സൈബര്‍ സെല്‍ വഴി നിരീക്ഷിച്ചശേഷമാണ് റെയ്‌ഡ് നടത്തിയത്.