മലപ്പുറം: ഓപ്പറേഷൻ ഈഗിൾ വാച്ചിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ വിജിലൻസ് പരിശോധനയിൽ മലപ്പുറത്തുനിന്നും കണക്കിൽപെടാത്ത 95,000 രൂപ പിടിച്ചെടുത്തു. മലപ്പുറം ഹയർസെക്കൻഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലായിരുന്നു വിജിലൻസ് റെയ്ഡ് നടത്തിയത്.
ഓപ്പറേഷൻ ഈഗിൾ വാച്ച്; മലപ്പുറത്തു നിന്നും 95,000 രൂപ പിടിച്ചെടുത്തു - ഡയറക്ടർ
മലപ്പുറം ഹയർസെക്കൻഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലായിരുന്നു വിജിലൻസ് റെയ്ഡ് നടത്തിയത്.
ഫയൽ ചിത്രം
റെയ്ഡിൽ കണക്കിൽ പെടാത്ത രൂപയാണ് പിടിച്ചെടുത്തത്. ജൂനിയർ സൂപ്രണ്ട് ശ്രീകുമാറിന്‍റെ കൈവശമായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വിദഗ്ധമായ പരിശോധന നടത്തിവരികയാണെന്ന് എന്ന് വിജിലൻസ് ഡിവൈഎസ്പി അറിയിച്ചു.
സംസ്ഥാന വ്യാപകമായി എയ്ഡഡ് സ്കൂളുകളിൽ വിജിലൻസ് റെയ്ഡ് നടത്തി വരികയായിരുന്നു. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു മലപ്പുറത്ത് ഓഫീസിലും റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും വിജിലൻസിന്‍റെ നേതൃത്വത്തിൽ പരിശോധന ഉണ്ടാകും.
Last Updated : Jun 12, 2019, 12:31 AM IST