മലപ്പുറം:യൂണിവേഴ്‌സിറ്റികളിൽ പ്രൈവറ്റ് രജിസ്ട്രേഷനും വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധം. കോ-ഓപ്പറേറ്റീവ് പാരലല്‍ കോളജ് അസോസിയേഷനുകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്. ഓപ്പൺ യൂണിവേഴ്‌സിറ്റി വരുന്നതോടെ കാലിക്കറ്റ്, കണ്ണൂർ, കേരള, എം.ജി സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നിർത്തലാക്കാൻ ഒരുങ്ങുകയാണ്.
വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധം - പാരൽ കോളജ്
കോ-ഓപ്പറേറ്റീവ് പാരലല്‍ കോളജ് അസോസിയേഷനുകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്. ഓപ്പൺ യൂണിവേഴ്‌സിറ്റി വരുന്നതോടെ കാലിക്കറ്റ്, കണ്ണൂർ, കേരള, എം.ജി സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നിർത്തലാക്കുന്നതിനെതിരെയാണ് പ്രതിഷേധം.
പുതുതായി അപേക്ഷ സമർപ്പിച്ച ഒന്നര ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിലേക്ക് പ്രവേശനം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ റഗുലർ പ്രവേശനം കിട്ടാതെ പോകുന്ന കുട്ടികൾക്ക് മാതൃ യൂണിവേഴ്‌സിറ്റികളുടെ ഇഷ്‌ടപ്പെട്ട കോഴ്‌സുകളിൽ പഠിക്കാനും പാരലൽ കോളജുകളിൽ പഠിച്ച് പരീക്ഷ എഴുതുവാനും കഴിഞ്ഞിരുന്നു. സംസ്ഥാനത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിലാണ് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടാകും എന്ന പ്രതീക്ഷയിലാണിവർ.