കൊല്ലം: ഓച്ചിറ രാഘവൻപിള്ള കഥകളി ആസ്വാദക സമിതിയുടെ ഈ വർഷത്തെ കഥകളി അവാർഡ് പ്രഖ്യാപിച്ചു. കഥകളിയിലെ സമഗ്ര സംഭാവനയ്ക്കുള്ള തോട്ടം ദിവാകരൻ നമ്പൂതിരി പുരസ്‌കാരത്തിന് കഥകളി സംഗീതജ്ഞനായ പത്തിയൂർ ശങ്കരൻ കുട്ടി അർഹനായി.
ഓച്ചിറ രാഘവൻപിള്ള കഥകളി ആസ്വാദക സമിതി അവാർഡുകൾ പ്രഖ്യാപിച്ചു
കഥകളിയിലെ സമഗ്ര സംഭാവനയ്ക്കുള്ള തോട്ടം ദിവാകരൻ നമ്പൂതിരി പുരസ്‌കാരത്തിന് കഥകളി സംഗീതജ്ഞനായ പത്തിയൂർ ശങ്കരൻ കുട്ടി അർഹനായി.
ക്ഷേത്രകലയിലെ മികവിനുള്ള ദേവനാദം പുരസ്കാരം പ്രശസ്‌ത മദ്ദള വാദ്യകലാകാരൻ കലാമണ്ഡലം അച്ചുത വാര്യർക്കും കഥകളിയിലെ മികച്ച കലാകാരനുള്ള കുവലയ പുരസ്കാരം കഥകളി വേഷക്കാരനായ മധു വാരാണസിയും അർഹനായി. കഥകളി ആസ്വാദക സമിതി പ്രവർത്തകർ വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
സമിതിയുടെ വാർഷിക സമ്മേളനത്തിൽ എൻ.കെ പ്രേമചന്ദ്രൻ എംപി ജേതാക്കൾക്ക് അവാർഡുകൾ വിതരണം ചെയ്യും. ആർ.രാമചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. ഈ മാസം 27ന് ഓച്ചിറ ഓണാട്ട് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചാണ് വാർഷിക സമ്മേളനവും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചിട്ടുള്ളതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.