കേരളം

kerala

ETV Bharat / state

നോൺ അപ്രൂവൽ ടീച്ചേഴ്‌സ് യൂണിയൻ സമരം; തെരുവ് കച്ചവടവുമായി അധ്യാപകർ

വരും ദിവസങ്ങളിൽ സർക്കാരിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് അധ്യാപകർ അറിയിച്ചു.

teachers strike  malappuram  non approval teachers union  അധ്യാപക സമരം  മലപ്പുറം  നോൺ അപ്രൂവൽ ടീച്ചേഴ്‌സ് യൂണിയൻ സമരം
നോൺ അപ്രൂവൽ ടീച്ചേഴ്‌സ് യൂണിയൻ സമരം; തെരുവ് കച്ചവടവുമായി അധ്യാപകർ

By

Published : Oct 22, 2020, 11:14 AM IST

Updated : Oct 22, 2020, 12:09 PM IST

മലപ്പുറം: അഞ്ചുവർഷമായി ചെയ്‌ത ജോലിക്ക് ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു.2016 മുതൽ 2020 വരെ എയ്‌ഡഡ് സ്‌കൂളുകളിൽ നിയമനം നേടിയ അധ്യാപകരുടെ പ്രശ്‌നങ്ങൾക്ക് സർക്കാർ ശാശ്വത പരിഹാരം കാണണമെന്ന് ഉന്നയിച്ച് നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൂട്ടായ്‌മയായ നോൺ അപ്രൂവൽ ടീച്ചേഴ്‌സ് യൂണിയൻ മലപ്പുറം കലക്‌ട്രേറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല ഉപവാസ സമരമാണ് 15 ദിവസം പിന്നിട്ടത്. കേരളത്തിൽ എട്ടോളം ജില്ലകളിൽ നിലവിൽ സമരത്തിലാണ് അധ്യാപകർ. സമരത്തിന്‍റെ ഭാഗമായി അധ്യാപകരുടെ നേതൃത്വത്തിൽ തെരുവ് കച്ചവടവും ആരംഭിച്ചു. തെരുവ് കച്ചവടത്തിലൂടെ നിത്യ ചെലവിനുള്ള വക കണ്ടെത്തുകയാണ് ഇന്ന് അധ്യാപകർ.

നോൺ അപ്രൂവൽ ടീച്ചേഴ്‌സ് യൂണിയൻ സമരം; തെരുവ് കച്ചവടവുമായി അധ്യാപകർ

എയ്‌ഡഡ് സ്‌കൂളുകളിൽ കുട്ടികൾ വർധിച്ചതിനാല്‍ അധ്യാപക നിയമനങ്ങൾക്ക് 1:1 അനുപാതം പാലിക്കണമെന്ന രീതിയിൽ 2016 ഡിസംബറിൽ കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്‌തിരുന്നു. അധ്യാപക ബാങ്കിൽ നിലവിലുള്ള അധ്യാപകർക്ക് ഒറ്റത്തവണ തീർപ്പാക്കലിലൂടെ നിയമനം സ്വീകരിക്കാൻ മാനേജ്മെന്‍റ് അസോസിയേഷൻ സന്നദ്ധത അറിയിച്ചിട്ടും സംരക്ഷിത അധ്യാപകരുടെ പേര് പറഞ്ഞ് നിയമനാംഗീകാരം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപകർ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ സർക്കാരിനോട് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ സർക്കാരിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് അധ്യാപകർ അറിയിച്ചു.

Last Updated : Oct 22, 2020, 12:09 PM IST

ABOUT THE AUTHOR

...view details