മലപ്പുറം:നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ സിഎച്ച്സിയില്‍ ഫാര്‍മസിസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ മരുന്നുകളുടെ വിതരണം നടക്കുന്നില്ല. മൂന്ന് ഫാര്‍മസിസ്റ്റുകള്‍ ഉണ്ടായിരുന്ന കേന്ദ്രത്തില്‍ വെള്ളിയാഴ്‌ച നിലവിലുണ്ടായിരുന്ന ഫാര്‍മസിസ്റ്റ് അവധിയെടുത്തതാണ് മരുന്ന് വിതരണം മുടങ്ങാന്‍ കാരണം.
ചുങ്കത്തറ സിഎച്ച്സിയില്‍ ഫാര്‍മസിസ്റ്റുകളില്ല; മരുന്ന് വിതരണം മുടങ്ങി - നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്
മൂന്ന് ഫാര്‍മസിസ്റ്റുകള്‍ ഉണ്ടായിരുന്ന കേന്ദ്രത്തില്‍ വെള്ളിയാഴ്‌ച നിലവിലുണ്ടായിരുന്ന ഫാര്‍മസിസ്റ്റ് അവധിയെടുത്തതാണ് മരുന്ന് വിതരണം മുടങ്ങാന്‍ കാരണം.
ആശുപത്രി വികസന സമിതിക്ക് ദിവസവേതനടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കാമെന്നിരിക്കെ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി (എച്ച്.എം.സി) അതിന് തയാറാകുന്നില്ലെന്ന് എച്ച്എംസി അംഗം ഷൗക്കത്ത് പറഞ്ഞു. ഫാർമസിയിലെ കുറവ് നികത്താൻ ലാബിലെ അസി.ടെക്‌നിഷ്യനെ മാറ്റാനാണ് നീക്കം നടക്കുന്നതെന്നും ആരോപണമുണ്ട്. വ്യാഴം, വെള്ളി, ദിവസങ്ങളിൽ പ്രത്യേക ഒ.പി ഉള്ളതിനാല്‍ തിരക്ക് കൂടുതലാണ്.ഫാര്‍മസിസ്റ്റുകളെ ഉടന്‍ നിയമിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുമെന്ന് ഷൗക്കത്ത് പറഞ്ഞു.