മലപ്പുറം: ഫണ്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ഐടിഡിപി ആദിവാസികളിൽ നിന്നും തേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങൾ ശേഖരിക്കുന്നത് അവസാനിപ്പിച്ചത് നിലമ്പൂരിലെ ആദിവാസികൾക്ക് തിരിച്ചടിയായി. കാട്ടുതേനിന് ലിറ്ററിന് 450 രൂപയുണ്ടെങ്കിലും സൊസൈറ്റി മുഖേന ആദിവാസികളിൽ നിന്നും നേരിട്ട് ശേഖരിക്കാത്തതിനാൽ നിലമ്പൂരിലെത്തിച്ച് കട ഉടമകൾക്ക് നൽകേണ്ട അവസ്ഥയാണ്. ഇതിന് യാത്രക്കൂലി അടക്കം വലിയ തുകയാണ് ചെലവാകുന്നത്.
വനവിഭവ ശേഖരണമില്ല; ആദിവാസികൾ ദുരിതത്തിൽ
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കാട്ടുതേന്‍ ഉൾപ്പെടെയുള്ള വിഭവങ്ങൾ കുറവാണെന്ന് നിലമ്പൂരിലെ ആദിവാസികൾ പറയുന്നു
വനവിഭവ ശേഖരണമില്ല; ആദിവാസികൾ ദുരിതത്തിൽ
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തേൻ കുറവാണെന്ന് വെണ്ണേക്കോട് ആദിവാസി കോളനിയിലെ വേലായുധൻ പറയുന്നു. അടിയന്തരമായി സൊസൈറ്റി വഴി തേൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ ശേഖരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വേനൽകാലത്ത് ആദിവാസികളുടെ പ്രധാനവരുമാന മാർഗമാണ് ഇത്തരം വനവിഭവങ്ങൾ.