കേരളം

kerala

ETV Bharat / state

നിലമ്പൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ ഒമ്പത്‌ പൊലീസുകാര്‍ക്ക്‌ കൂടി കൊവിഡ്‌ - nilambur

നിലമ്പൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി

നിലമ്പൂര്‍ പൊലീസ്‌ സ്റ്റേഷന്‍  കൊവിഡ്‌ 19  മലപ്പുറം  malappuram  covid 19  nilambur  nilambur police station
നിലമ്പൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ ഒമ്പത്‌ പൊലീസുകാര്‍ക്ക്‌ കൂടി കൊവിഡ്‌

By

Published : Aug 23, 2020, 12:32 PM IST

മലപ്പുറം: നിലമ്പൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ ഒമ്പത് പൊലീസുകാര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. നേരത്തെ നിലമ്പൂര്‍ സ്റ്റേഷനിലെ സി.ഐ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക്‌ ‌കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പൊലീസിനെ ആക്രമിച്ച് മണലുകടത്തിയ സംഘത്തിലെ ഒരു പ്രതിക്ക് രോഗം‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസുദ്യോഗസ്ഥര്‍ക്ക് കൊവിഡ് കണ്ടെത്തിയത്. ഇതോടെ നിലമ്പൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. വഴിക്കടവ്‌ സ്റ്റേഷനില്‍ 25 പേര്‍ക്കും കാളികാവ്‌ സ്റ്റേഷനിലെ 12 പേര്‍ക്കും പാണിക്കാട്‌ ബറ്റാലിയനിലെ 20 പൊലീസുകാര്‍ക്കും കൊവിഡ്‌ സ്ഥിരീകരിച്ചു.‌

ABOUT THE AUTHOR

...view details