മലപ്പുറം: ലോക്‌ഡൗണില്‍ ജനങ്ങൾ വീട്ടിലിരിക്കേണ്ടതിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തി പ്രമുഖ മജീഷ്യൻ നിലമ്പൂർ പ്രദീപ് കുമാർ. മാജിക്കിലൂടെ തന്നെയാണ് പ്രദീപ് കുമാർ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നത്. ഫെസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും ആയിരങ്ങളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും നല്‍കുന്ന നിർദേശങ്ങൾ പാലിച്ച് 21 ദിവസം വീട്ടിലിരുന്നാല്‍ കൊവിഡിനെ തടയാൻ കഴിയും.
ലോക്‌ഡൗൺ പ്രാധാന്യത്തിന്‍റെ സന്ദേശം നല്‍കി മജീഷ്യൻ പ്രദീപ് കുമാർ - covid updates from kerala
ഫെസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും ആയിരങ്ങളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും നല്‍കുന്ന നിർദേശങ്ങൾ പാലിച്ച് 21 ദിവസം വീട്ടിലിരുന്നാല്‍ കൊവിഡിനെ തടയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു
ലോക്‌ഡൗൺ പ്രാധാന്യത്തിന്‍റെ സന്ദേശം നല്‍കി മജീഷ്യൻ പ്രദീപ് കുമാർ
ചിലർ രോഗം തങ്ങൾക്ക് വരില്ലെന്ന് കരുതി നടത്തുന്ന പ്രവർത്തനങ്ങളെയും അതുകൊണ്ട് ഉണ്ടാക്കുന്ന വിപത്തുകളെയും വളരെ വ്യക്തമായി സന്ദേശത്തിലൂടെ അദ്ദേഹം പറയുന്നു. ലോക കോടീശ്വരന്മാരില്‍ ഒരാളായ മുകേഷ് അംബാനി വരെ വീട്ടിനുള്ളില്‍ കഴിയുന്നത് കൊവിഡ് ഉണ്ടാക്കുന്ന അപകടം മുന്നില്‍ കണ്ടാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഒത്തിരി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് ഈ കലാകാരൻ.