മലപ്പുറം: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് പുത്തനത്താണി പുന്നത്തല നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി നടത്തിയ മാര്‍ച്ച് ശ്രദ്ധേയമായി. പുന്നത്തല സ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു. രാജ്യത്തേയും സാഹോദര്യത്തേയും വിഭജിക്കുന്ന ഈ നിയമത്തിനെതിരെ പോരാടുമെന്ന് മുന്‍ ക്ഷേത്ര ഭാരവാഹി ഉണ്ണികൃഷ്‌ണന്‍ നായര്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി - പുന്നത്തല നരസിംഹമൂര്‍ത്തി ക്ഷേത്രം
പുന്നത്തല സ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു.
നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി
ജാതിമതഭേദമില്ലാതെയാണ് പുന്നത്തല നിവാസികള്‍ ജീവിക്കുന്നത്. ക്ഷേത്ര നിര്‍മാണ വേളയില്‍ മുസ്ലീം സഹോദരങ്ങളും പങ്കാളികളായിട്ടുണ്ട് അതുപോലെ അമ്പലകമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ നോമ്പ് തുറ ചടങ്ങുകളും നടത്തിയിട്ടുണ്ട് ഇപ്പോള്‍ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ച് പുന്നത്തല സ്വദേശികള്‍ വീണ്ടും മാത്യകയാവുകയാണെന്ന് മുന്‍ ആതവനാട് പഞ്ചായത്ത് പ്രസിഡന്‍റ് മാമു മാസ്റ്റര്‍ പറഞ്ഞു.
Last Updated : Dec 28, 2019, 7:19 AM IST