മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ബാലയരങ്ങ് വിദ്യാർത്ഥികൾക്കായി ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവം സംഘടിപ്പിക്കുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്കൊതുങ്ങുന്ന കുട്ടികളുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിച്ച് സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങള്‍ തുറക്കാതിരിക്കുകയും കലോത്സവങ്ങള്‍ ഉള്‍പ്പെടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടമാക്കാൻ വേദികള്‍ ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രവേശന ഫീസു പോലും ഈടാക്കാതെയാണ് ഇത്തരമൊരു കലോത്സവം നടത്തുന്നത്.
ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവമൊരുക്കി നന്മ ബാലയരങ്ങ്
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്കൊതുങ്ങുന്ന കുട്ടികളുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിച്ച് സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്
എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിൽ മേഖല, ജില്ല, സംസ്ഥാന തലങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. എല്‍.പി.യിൽ അഞ്ചും യു.പി.യില്‍ 17 ഉം, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തില്‍ 19 ഉം ഇനങ്ങളിൽ മത്സരം നടക്കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മറ്റു പുരസ്‌കാരങ്ങളും നല്‍കും. സാധാരണ കലോത്സവം പോലെതന്നെ കൃത്യമായ വിധികര്‍ത്താക്കളെ നിശ്ചയിച്ചായിരിക്കും മത്സരങ്ങള്‍. ജില്ലാ തലത്തിൽ പരിപാടികളുടെ നടത്തിപ്പിനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചതായി ലുഖ്‌മാൻ അരീക്കോട് (ചെയർമാൻ), പ്രമോദ് തവനൂർ, രാജീവ് പൂക്കോട്ടുംപാടം (കൺവീനർമാർ) എന്നിവർ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഫോൺ: 9446667115, 6238843276, 9895040343, 9496842755.