മലപ്പുറം:പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം സർക്കാർ നിഷേധിക്കുകയാണെന്ന് ആരോപിച്ച് മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തി. പരപ്പനങ്ങാടി മുൻസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി നഗരസഭ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം പി.കെ അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചും ക്വറന്‍റൈൻ സൗകര്യത്തിന് പണം ഈടാക്കിയും മറ്റും പ്രവാസികളെ ദ്രോഹിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് അബ്ദുറബ്ബ് ആവശ്യപ്പെട്ടു.
പ്രവാസികളോടുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്‌ലിംലീഗ് - മലപ്പുറം വാർത്ത
വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചും ക്വറന്‍റൈൻ സൗകര്യത്തിന് പണം ഈടാക്കിയും മറ്റും പ്രവാസികളെ ദ്രോഹിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് അബ്ദുറബ്ബ് ആവശ്യപ്പെട്ടു.
പ്രവാസികളോടുള്ള ദ്രോഹ നിലപാടിനെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധം
പ്രതിഷേധത്തിൽ ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷനായി. സി .ടി അബ്ദുൽനാസർ, കെ .കെ നഹ, സി. അബ്ദുറഹ്മാൻകുട്ടി, അഡ്വ.കെ .കെ .സൈതലവി, എച്ച് ഹനീഫ, മുസ്തഫ തങ്ങൾ ചെട്ടിപ്പടി, എ.കുട്ടിക്കമ്മുനഹ, എം.വി ഹസ്സൻകോയ മാസ്റ്റർ, നവാസ് ചിറമംഗലം, പി പി ഷാഹുൽഹമീദ് മാസ്റ്റർ സംസാരിച്ചു.
Last Updated : Jun 15, 2020, 7:49 PM IST