കേരളം

kerala

ETV Bharat / state

'കുപ്പായം മാറും പോലെ ലീഗ് മുന്നണി മാറില്ല'; മുഖ്യമന്ത്രിയുടെ പരാമര്‍ശം ദുർവ്യാഖ്യാനിക്കേണ്ടതില്ലെന്നറിയിച്ച് പികെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്നും ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ മുന്നണി ധാരണയാണെന്ന് കരുതരുതെന്നും വ്യക്തമാക്കി മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ

Muslim League  PK Kunhalikutty  Chief minister  ലീഗ്  മുന്നണി  കുപ്പായം മാറും പോലെ  മുഖ്യമന്ത്രി  മുഖ്യമന്ത്രിയുടെ ലീഗ് പരാമര്‍ശം  കുഞ്ഞാലിക്കുട്ടി  മുസ്‌ലിംലീഗ്  അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി  മലപ്പുറം  പിവി അബ്‌ദുല്‍ വഹാബ്  ബഫർസോൺ
മുഖ്യമന്ത്രിയുടെ ലീഗ് പരാമര്‍ശം ദുർവ്യാഖ്യാനിക്കേണ്ടതില്ലെന്നറിയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

By

Published : Dec 22, 2022, 5:14 PM IST

മുഖ്യമന്ത്രിയുടെ ലീഗ് പരാമര്‍ശം ദുർവ്യാഖ്യാനിക്കേണ്ടതില്ലെന്നറിയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കുപ്പായം മാറുന്നത് പോലെ ലീഗ് മുന്നണി മാറില്ലെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ മുന്നണി ധാരണയാണെന്ന് കരുതരുതെന്നും മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വിഷാധിഷ്‌ടിതമായാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം രാഷ്‌ട്രീയ സഖ്യമായി കാണരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്‌തത്. എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുണ്ടെന്നും അനുകൂലിക്കേണ്ടപ്പോൾ അനുകൂലിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചുവെന്നും മെറിറ്റിന് അനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബഫർസോൺ വിഷയത്തിൽ സർക്കാരിന് വീഴ്‌ചകൾ സംഭവിച്ചുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ വരുത്തിയ വീഴ്‌ചകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും ഇനിയെങ്കിലും സമയബന്ധിതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിവി അബ്‌ദുല്‍ വഹാബ് വിഷയത്തില്‍ പ്രതികരിക്കാനും അദ്ദേഹം മറന്നില്ല.

കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെയും വി.മുരളീധരനെയും പുകഴ്‌ത്തിയ അബ്‌ദുൽ വഹാബിന്‍റെ പരാമർശം അടഞ്ഞ അധ്യായമാണെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംഭവത്തില്‍ തങ്ങളുമായി വഹാബ് സംസാരിച്ച് വിശദീകരണം നൽകിയിട്ടുണ്ട്. ഇനി കൂടുതൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details