കേരളം

kerala

ETV Bharat / state

സൗഹൃദ സന്ദേശ യാത്രയ്‌ക്ക്‌ ഇന്ന് സമാപനം

എട്ട്‌ ദിവസം നീണ്ട യാത്ര ജില്ലയിലെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി

സൗഹൃദ സന്ദേശ യാത്ര  നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍  പര്യടനം  സൗഹൃദ സന്ദേശ പര്യടനം  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  നിയമസഭ വാര്‍ത്ത
സൗഹൃദ സന്ദേശ യാത്ര നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി

By

Published : Mar 6, 2021, 9:49 AM IST

Updated : Mar 6, 2021, 4:48 PM IST

മലപ്പുറം: മുസ്ലീം ലീഗ്‌ ജില്ലാ പ്രസിഡന്‍റ്‌ പാണക്കാട്‌ സയ്യിദ്‌ ശിഹാബ്‌ തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്ര ഇന്ന് പെരിന്തല്‍മണ്ണയില്‍ സമാപിക്കും. എട്ട്‌ ദിവസം നീണ്ട സന്ദേശ യാത്ര ജില്ലയുടെ അതിര്‍ത്തിയായ ചങ്ങരംകുളത്ത്‌ നിന്ന് ആരംഭിച്ച് 16 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി. സമാപന സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബ് എംപിയുമായ മനീഷ് തിവാരി മുഖ്യാതിഥിയാകും. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തും.

യാത്രയുടെ ഭാഗമായി നടന്ന സൗഹൃദ സദസുകള്‍ ജില്ലയുടെ വികസന, വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലക്ക് പുതിയ രൂപരേഖ നല്‍കി. മലപ്പുറത്തിന്‍റെ വികസന മുന്നേറ്റത്തിനുതകുന്ന പ്രമേയങ്ങളാണ് ഓരോ സൗഹൃദസദസിലും ഉയര്‍ന്ന് വന്നത്. വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരാണ് സൗഹൃദസദസില്‍ പങ്കെടുത്തത്. സൗഹൃദ സദസിലുയര്‍ന്ന പ്രധാന നിര്‍ദേശങ്ങളെല്ലാം സാദിഖലി തങ്ങള്‍ യുഡിഎഫിന്‍റെ പ്രകടന പത്രികയിലേക്ക് നിര്‍ദേശിച്ചിട്ടുണ്ട്.

Last Updated : Mar 6, 2021, 4:48 PM IST

ABOUT THE AUTHOR

...view details