ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ ലീഗ് പ്രവർത്തകർ വാഴക്കാട് പ്രതിഷേധ പ്രകടനം നടത്തി - മലപ്പുറം വാർത്തകൾ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുളിയേക്കൽ അബൂബക്കർ,സാദിഖ് കാക്കാൾ, ജലാൽ വട്ടപ്പാറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ ലീഗ് പ്രവർത്തകർ വാഴക്കാട് പ്രതിഷേധ പ്രകടനം നടത്തി
മലപ്പുറം: കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപെട്ടതിൽ പ്രതിഷേധിച്ച് വാഴക്കാട് പഞ്ചായത്ത് യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ എടപ്പണ്ണപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി. സി പി ഐ എമ്മിന്‍റെ കൊലപാതക രാഷ്ട്രിയത്തിനെതിരെ ശക്തമായ മുദ്രാവാക്യമാണ് പ്രകടനത്തിൽ ഉയർന്നത്.വാഴക്കാട് റോഡിൽ നിന്ന് തുടങ്ങിയ പ്രകടനം എടവണ്ണപ്പാറ ടൗൺ ചുറ്റി സിഗ്നൽ ജംഗ്ഷനിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുളിയേക്കൽ അബൂബക്കർ,സാദിഖ് കാക്കാൾ, ജലാൽ വട്ടപ്പാറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.