മലപ്പുറം:എം.എസ്.എഫ് നേതൃത്വത്തിനെതിരെ വനിത വിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിത കമ്മിഷന് പരാതി നല്‍കി. യോഗത്തിനിടെ വനിത നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് പത്തോളം നേതാക്കള്‍ പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന് എതിരെയും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിക്ക് എതിരെയുമാണ് പരാതി.
എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതിയുമായി വനിത വിഭാഗം വനിത കമ്മിഷനില്‍ - women's commission Kerala
സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന് എതിരെയും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിക്ക് എതിരെയുമാണ് പരാതി
നവാസ് അശ്‌ളീല ചുവയോടെ സംസാരിച്ചെന്നും ജന. സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്. സ്വഭാവ ദൂഷ്യമുള്ളവരെന്ന് നിരന്തരം പ്രചരിപ്പിക്കുന്നതായും സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വെച്ച് അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നില്‍ക്കണം. ഇല്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍ പറയുന്നു.
എംഎസ്എഫ് യോഗം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് വേദിയാകുന്നതായി നേരത്തെ ഹരിത ഭാരവാഹികള്‍ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ഹരിത ഭാരവാഹികള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.