മലപ്പുറം: വളാഞ്ചേരിയില്‍ രണ്ടാം വർഷ ബി.എ. വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി. മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിയും ഓമച്ചപ്പുഴ സ്വദേശിയുമായ എൻ സി സൽമാൻ ഫാരിസിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
വളാഞ്ചേരിയില്‍ വിദ്യാർഥിക്ക് മർദ്ദനം - seniors
കൈയ്ക്കും തലക്കും പരിക്കേറ്റ സൽമാർ ഫാരിസിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥിക്ക് മർദ്ദനം
ക്യാമ്പസിൽ വെച്ച് സീനിയർ വിദ്യാർഥികൾ സൽമാൻ ഫാരിസിനെയും സുഹൃത്തുക്കളെയും മർദ്ദിക്കുകയായിരുന്നു. കൈയ്ക്കും തലക്കും പരിക്കേറ്റ സൽമാർ ഫാരിസിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രിൻസിപ്പൾക്ക് പരാതി നൽകി. ഫാരിസിന്‍റെ രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു.