മലപ്പുറം: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് നിരീക്ഷണത്തിലുള്ളത് 12,099 പേർ. 105 പേരാണ് വിവിധ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. അതേസമയം വൈറസ് ബാധിതരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മലപ്പുറത്ത് പതിനായിരത്തിലധികം പേർ നിരീക്ഷണത്തിൽ - Malappuram covid 19
11,971 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 105 പേരാണ് വിവിധ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
Malappuram
കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 89 പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എട്ടുപേരും തിരൂർ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നാലു പേർ വീതവും ഐസൊലേഷനിൽ കഴിയുന്നു. 23 പേർ കൊവിഡ് കെയർ സെന്‍ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ജില്ലയിൽ 11,971 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇനി 122 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്.