മലപ്പുറം: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കവളപ്പാറയില്‍ എം.എല്‍.എയുടെ സന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. ജിയോളജിക്കല്‍ സര്‍വ്വെ അധികൃതര്‍ നടത്തിയ പഠനത്തില്‍ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് നിന്നും മാറിത്താമസിക്കേണ്ട 72 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് അനുവദിച്ചതായും എംഎല്‍എ പി.വി അന്‍വര്‍ അറിയിച്ചു. വീട് പൂര്‍ണമായി നഷ്ടപ്പെട്ട ജനറല്‍ വിഭാഗത്തില്‍പെട്ട മുപ്പത്തിയെട്ട് കുടുംബങ്ങള്‍ക്കും പുതിയ വീടിന് അനുമതിയായിട്ടുണ്ട്. ദുരതബാധിതരുടെ ലിസ്റ്റില്‍ നിന്നും വിട്ടുപോയ ആളുകള്‍ ഉടന്‍ വില്ലേജ് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.
പ്രളയ പുനരധിവാസ പ്രവര്‍ത്തനം; കവളപ്പാറയില്‍ യോഗം ചേര്‍ന്നു
ജിയോളജിക്കല്‍ സര്‍വ്വെ അധികൃതര്‍ നടത്തിയ പഠനത്തില്‍ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രദേശത്ത് നിന്നും മാറിത്താമസിക്കേണ്ട 72 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് അനുവദിച്ചതായും എംഎല്‍എ പി.വി അന്‍വര്‍ അറിയിച്ചു.
സ്വന്തം നിലയ്ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള നടപടികള്‍ ചെയ്യാം. സ്ഥലം കണ്ടെത്തിയാല്‍ അന്‍പതിനായിരം രൂപ മുന്‍കൂറായി നല്‍കും. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ബാക്കിയുള്ള തുക അനുവദിക്കും. തുടര്‍ന്ന് മൂന്ന് ഘട്ടമായി വീട് നിര്‍മാണത്തിനുള്ള പണം അനുവദിക്കും.
ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, രാഷ്ട്രീയ മുതലെടുപ്പിന് ചില കക്ഷികള്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും എംഎല്‍എ പറഞ്ഞു. കണ്ടെത്തിയ ഭൂമി തിരഞ്ഞെടുക്കാന്‍ ഞായറാഴ്ച് വീണ്ടും കവളപ്പാറയില്‍ യോഗം ചേരും. തുടര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി കരുണാകരന്‍ പിളള അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ടി. രവീന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി പി ഷെഹീര്‍, ആനപ്പാന്‍ സുന്ദരന്‍, സി.പി ജമാല്‍ എന്നിവര്‍ സംസാരിച്ചു.