മലപ്പുറം:ജില്ലാ പഞ്ചായത്തിലെ അധ്യക്ഷ പദവിയിലേക്ക് ആനക്കയം എട്ടാം ഡിവിഷനില്‍ നിന്ന് വിജയിച്ച മുസ്ലീംലീഗിലെ എം കെ റഫീഖയും ഉപാധ്യക്ഷ പദവിയിലേക്ക് ചോക്കാട് രണ്ടാം ഡിവിഷനില്‍ നിന്ന് വിജയിച്ച ഇസ്മയില്‍ മൂത്തേടവും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ 32 വോട്ടില്‍ 26 വോട്ടുകള്‍ക്കാണ് എം കെ റഫീഖ തിരഞ്ഞെടുക്കപ്പെട്ടത്. ചങ്ങരംകുളം 13-ാം ഡിവിഷനില്‍ നിന്ന് വിജയിച്ച ആരിഫാ നാസറാണ് റഫീഖക്കെതിരെ മത്സരിച്ചത്. ഇവര്‍ക്ക് അഞ്ച് വോട്ടുകള്‍ ലഭിച്ചു. യു ഡി എഫിലെ ഒരാളുടെ വോട്ട് അസാധുവായി. ചുങ്കത്തറ 32-ാം ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എന്‍ എ കരീമാണ് അധ്യക്ഷ പദവിയിലേക്ക് എം കെ റഫീഖയെ നിര്‍ദേശിച്ചത്. പൂക്കോട്ടൂര്‍ 23-ാം ഡിവിഷനില്‍ നിന്നുള്ള അഡ്വ. പി വി മനാഫ് പിന്‍താങ്ങി.
എം കെ റഫീഖ മലപ്പുറം ജില്ലാപഞ്ചായത്ത് അധ്യക്ഷ; ഇസ്മയില്‍ മൂത്തേടം ഉപാധ്യക്ഷന്‍
മുസ്ലിം ലീഗിലെ എം.കെ. റഫീഖ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും ലീഗിലെ തന്നെ ഇസ്മയിൽ മൂത്തേടം വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു
ഉച്ചക്ക് ശേഷം നടന്ന ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ചോക്കാട് രണ്ടാം ഡിവിഷനില്‍ നിന്നെത്തിയ ഇസ്മയില്‍ മൂത്തേടമാണ് ജയിച്ചത്. 32ല്‍ 27 വോട്ടും ഇസ്മയില്‍ കരസ്ഥമാക്കി. വണ്ടൂര്‍ നാലാം ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ ടി അജ്മലാണ് ഇസ്മയില്‍ മൂത്തേടത്തിന്‍റെ പേര് ഉപാധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. ഇരുവരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2010-15 കാലയളവില്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു എം കെ റഫീഖ. ആനക്കയത്ത് നിന്ന് 11,420 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ റഫീഖ വിജയിച്ചത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയാണ് ഇസ്മയില്‍ മൂത്തേടം. കഴിഞ്ഞ തവണ എടവണ്ണ ഡിവിഷനില്‍ നിന്നുള്ള അംഗമായിരുന്നു. ചോക്കാട് നിന്ന് 6,237 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജില്ലാ പഞ്ചായത്തിലെത്തിയത്.