മലപ്പുറം: നിലമ്പൂർ മേഖലയിലെ ജനങ്ങളുടെ മനസിൽ 101 എന്ന നമ്പറിന് ഇപ്പോള്‍ വലിയ സ്ഥാനമാണുള്ളത്. ലോക്ക് ഡൗൺ കാലത്ത് ജീവൻ രക്ഷാ മരുന്ന് കിട്ടാതെ പ്രയാസപ്പെട്ട 555 വീടുകളിലേക്കാണ് അഗ്നിശമന സേന മരുന്നുകൾ എത്തിച്ച് നൽകിയത്.
ജീവൻ രക്ഷാ മരുന്ന് വീടുകളിൽ എത്തിച്ച് നൽകി അഗ്നിശമന സേന - malappuram
ലോക്ക് ഡൗൺ കാലത്ത് ജീവൻ രക്ഷാ മരുന്ന് കിട്ടാതെ പ്രയാസപ്പെട്ട 555 വീടുകളിലേക്കാണ് അഗ്നിശമന സേന മരുന്നുകൾ എത്തിച്ച് നൽകിയത്
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നായി നിരവധി രോഗികൾക്കാണ് ജീവൻ രക്ഷാമരുന്നുകൾ എത്തിച്ച് നൽകാൻ കഴിഞ്ഞതെന്ന് സ്റ്റേഷൻ ഓഫീസർ എം.അബ്ദുൾ ഗഫൂർ പറഞ്ഞു. സിവിൽ ഡിഫെൻസ് വോളണ്ടിയർമാരാണ് ജില്ലക്ക് അകത്തുനിന്നുള്ള മരുന്നുകൾ എത്തിച്ച് നൽകിയത്. 370 പേർക്കാണ് ഇതിലൂടെ ജീവൻ രക്ഷാ മരുന്ന് എത്തിച്ച് നൽകിയത്. ജീവനക്കാര്‍ മഹാമാരിയുടെ നാളുകളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ്.
ബോധവൽകരണ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തികൾ എന്നിവയിലെല്ലാം നിലമ്പൂരുകാര്‍ക്കൊപ്പം അഗ്നിശമന സേനയും ഉണ്ട്. കൊവിഡ് കാലത്ത് അഗ്നിശമന സേന തങ്ങളുടെ ചുമതല കൃത്യമായി നിർവഹിക്കുന്നുണ്ട്. അപകടങ്ങൾ, തീപിടുത്തങ്ങൾ ഉൾപ്പെടെ 85 കേസുകളാണ് ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവിധ സംഘടനകളും വ്യക്തികളുമാണ് ആദ്യ ഘട്ടത്തിൽ മരുന്നുകൾ എത്തിച്ച് നൽകിയത്. അഗ്നിശമന സേന ഈ ദൗത്യം ഏറ്റെടുത്തതോടെ കുന്നും മലകളും കടന്ന് സേനയുടെ വാഹനങ്ങൾ എത്തി.