കേരളം

kerala

ETV Bharat / state

മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ - malayalam news

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി 12 പേരാണ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. ഇവരിൽ നിന്ന് മൂന്ന് കോടിയോളം രുപയാണ് പ്രതി കൈപ്പറ്റിയത്.

മെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

By

Published : Nov 23, 2019, 12:29 AM IST

Updated : Nov 23, 2019, 4:26 AM IST

മലപ്പുറം: മെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി അറസ്‌റ്റില്‍. നിലമ്പൂർ മേരി മാത എജ്യൂക്കേഷണൽ ട്രസ്റ്റ് ഉടമ സിബി വയലിനെയാണ് നിലമ്പൂർ എസ്.ഐ സജിത്തും സംഘവും അറസ്റ്റ് ചെയ്തതത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി 12 പേരാണ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. ഇവരിൽ നിന്ന് മൂന്ന് കോടിയോളം രുപ കൈപ്പറ്റിയ ഇയാൾ കഴിഞ്ഞ ഏതാനും നാളുകളായി ഒളിവിലായിരുന്നു.

മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കുറച്ച് ദിവസങ്ങളായി ഇയാളുടെ നിലമ്പൂരിലെ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു. പൊലീസ് ഉൾപ്പെടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുവാറ്റുപുഴയിലെ ലോഡ്ജ് മുറിയിൽ നിന്ന് സിബിയെ പൊലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Last Updated : Nov 23, 2019, 4:26 AM IST

ABOUT THE AUTHOR

...view details