മലപ്പുറം: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലമ്പൂര്‍ മേഖലയിലും നാടുകാണിയിലും പൊലീസ് പരിശോധന കര്‍ശനമാക്കി. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ പേരില്‍ അടുത്തിടെ പുറത്തിറങ്ങിയ നോട്ടീസില്‍ നാടുകാണി ദളത്തിന്‍റെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ മേഖലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന കര്‍ശനമാക്കിയത്.
മാവോയിസ്റ്റ് ഭീഷണി; നിലമ്പൂരും നാടുകാണിയിലും പൊലീസ് പരിശോധന ശക്തമാക്കി - maoist
നിലമ്പൂര്‍ മേഖലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ പേരില്‍ നോട്ടീസ് പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്
മാവോയിസ്റ്റ് ഭീഷണി; നിലമ്പൂരും നാടുകാണിയിലും പൊലീസ് പരിശോധന കര്‍ശനം
നിലമ്പൂര്‍ മേഖലയില്‍ കേരള പൊലീസും നാടുകാണിയില്‍ തമിഴ്‌നാട് പൊലീസും വെള്ളിയാഴ്ച പരിശോധന ശക്തമാക്കി. പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ വെടിവെപ്പിന് ശേഷം ആദ്യമായി നടക്കുന്ന സമരമെന്ന നിലക്ക് അതിപ്രാധാന്യത്തോടെയാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വെള്ളിയാഴ്ചത്തെ പരിശോധന.