കേരളം

kerala

ETV Bharat / state

നിലമ്പൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി

നിലമ്പൂരിനടുത്ത് മുണ്ടേരി തണ്ടങ്കല്ല് കോളനികളിലാണ് മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ച് മടങ്ങിയത്.

നിലമ്പൂരിൽ മാവോയിസ്റ്റ് സംഘമെത്തി  മലപ്പുറം  മലപ്പുറം ജില്ലാ വാര്‍ത്തകള്‍  maoist presence found in nilambur  malappuram
നിലമ്പൂരിൽ മാവോയിസ്റ്റ് സംഘമെത്തി

By

Published : Jan 24, 2020, 10:14 AM IST

മലപ്പുറം: നിലമ്പൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. നിലമ്പൂരിനടുത്ത് മുണ്ടേരി തണ്ടങ്കല്ല് കോളനികളിലാണ് മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ച് മടങ്ങിയത്. പ്രളയത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ട വിവിധ കോളനികളിലെ ആദിവാസികൾക്ക് വീടും സ്ഥലവും നൽകണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്. സി.പി.ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയ സമിതിയുടെതാണ് പോസ്റ്റർ. സ്ത്രീ ഉൾപ്പടെ നാല് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മുഴുവൻ ആദിവാസികൾക്കും ദുരിതാശ്വാസ സഹായം നൽകുക, തൊഴിൽരഹിതരായ ആദിവാസികൾക്ക് മുണ്ടേരി ഫാമിൽ തൊഴിൽ നൽകുക എന്നീ ആവിശ്യങ്ങളും പോസ്റ്ററിൽ ഉള്‍പ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details