മനാഫ് വധക്കേസ്; ഒന്നാം പ്രതി ഷെഫീഖിന്‍റെ ജാമ്യാപേക്ഷ തള്ളി - shefiq
യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ ശേഷം 25 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി ബുധനാഴ്‌ചയാണ് അറസ്റ്റിലായത്.
മലപ്പുറം: മനാഫ് വധക്കേസിലെ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖിന്‍റെ ജാമ്യാപേക്ഷ തള്ളി. പി.വി അൻവർ എംഎൽഎയുടെ സഹോദരി പുത്രനാണ് മാലങ്ങാടന്‍ ഷെഫീഖ്. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുന്നതും 25 വര്‍ഷമായി നിയമത്തെ കബളിപ്പിച്ച് മുങ്ങിയ പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നും നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം.പി ഷൈജല്‍ തള്ളിയത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ ശേഷം 25 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ഷെഫീഖിനെ ബുധനാഴ്‌ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്‌തത്.