മലപ്പുറം:എടക്കര സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 48കാരനായ പുളിമൂട്ടിൽ ജോർജ്‌കുട്ടിയെയാണ് വീടിന് സമീപത്തെ എടക്കര മുപ്പിനി തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് കാട്ടുപന്നിയുടെ ജഡവും കണ്ടെത്തി.
രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.