കേരളം

kerala

ETV Bharat / state

വിവാഹബന്ധം വേർപെടുത്താൻ നവവരന് ഭാര്യവീട്ടുകാരുടെ മർദ്ദനം, മൂന്ന് പേർ അറസ്റ്റില്‍ - മലപ്പുറം മർദനം

നാല് മാസം മുൻപ് വിവാഹിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭാര്യയുടെ വീട്ടിൽ വച്ച് മർദിക്കുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്ന് യുവാവ് മൊഴി നൽകി.

man beaten by kin of wife in malappuram  man beaten by kin of wife  man beaten  attack in malappuram  നവവരന് മർദനം  നവവരന് ഭാര്യ വീട്ടുകാരുടെ മർദനം  മർദനം  മലപ്പുറം മർദനം  malappuram news
മലപ്പുറത്ത് നവവരന് ഭാര്യവീട്ടുകാരുടെ മർദനം; വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യം

By

Published : Nov 16, 2021, 2:11 PM IST

മലപ്പുറം: കോട്ടക്കലില്‍ വിവാഹ മോചനത്തിന് തയാറാകാത്ത നവവരനെ മർദ്ദിച്ച സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍. യുവതിയുടെ ബന്ധുക്കളായ മൂന്ന് കോട്ടക്കൽ ചോലപ്പുറത്ത് മജീദ്, ഷഫീഖ്, അബ്‌ദുൽ ജലീൽ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകൽ, മർദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായാണ് പൊലീസ് നൽകുന്ന സൂചന. ചങ്കുവെട്ടി എടക്കണ്ടൻ അബ്‌ദുൽ അസീസിൻ്റെ മകൻ അബ്‌ദുൽ അസീബിനാണ് (30) ഭാര്യവീട്ടുകാരിൽ നിന്നും മർദനമേറ്റത്. മുഖത്തും വാരിയെല്ലിനും ജനനേന്ദ്രിയത്തിനും പരിക്കേറ്റ യുവാവ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മലപ്പുറത്ത് നവവരന് ഭാര്യവീട്ടുകാരുടെ മർദനം; വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യം

നാല് മാസം മുൻപ് വിവാഹിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭാര്യയുടെ വീട്ടിൽ വച്ച് മർദിക്കുകയായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്ന് യുവാവ് മൊഴി നൽകി. അസീബിന്‍റെ പിതാവിൻ്റെ പരാതിയിൽ അന്വേഷണമാരംഭിച്ച കോട്ടക്കൽ എസ്.എച്ച്.ഒ എം.കെ ഷാജി, വിവേക് എന്നിവരുടെ കൃത്യമായ ഇടപെടലിൽ യുവാവിനെ രക്ഷപെടുത്തുകയായിരുന്നു.

Also Read: Kerala Rain Update: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ABOUT THE AUTHOR

...view details