മലപ്പുറം: എടവണ്ണയിൽ ആറ് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. എടവണ്ണ ചെമ്പക്കുത്ത് സ്വദേശി ചോലയിൽ സിയാദ് ബാബുവിനെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്. സീതിഹാജി പാലത്തിന് സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ചാരായ വിൽപ്പനയ്ക്ക് ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു.
എടവണ്ണയിൽ ആറ് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
സീതിഹാജി പാലത്തിന് സമീപത്തുനിന്നാണ് ചെമ്പക്കുത്ത് സ്വദേശി ചോലയിൽ സിയാദ് ബാബുവിനെ പിടികൂടിയത്.
എടവണ്ണയിൽ ആറ് ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
Read more: ലിറ്ററിന് 1300 മുതല്‍ ; വാറ്റുചാരായവുമായി രണ്ടുപേർ പിടിയില്‍
എടവണ്ണ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് എടവണ്ണയിൽ വാറ്റ് ചാരായം പിടികൂടുന്നത്.