മലപ്പുറം: ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 690 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 8 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ആരോഗ്യമേഖലയില്‍ നിന്ന് ആറ് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,536 പേരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവരും മറ്റ് നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ 764 പേരാണ് വിദഗ്‌ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തി നേടിയത്. ഇവരുള്‍പ്പടെ 66,677 പേരാണ് ജില്ലയില്‍ കൊവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ 714 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആരോഗ്യമേഖലയില്‍ നിന്ന് ആറ് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 7,536 പേരാണ് ജില്ലയില്‍ നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.
ജില്ലയില്‍ 84,568 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,536 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 541 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍ററുകളില്‍ 311 പേരും 320 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 359 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടത്.