മലപ്പുറം: റോഡ് അപകടങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കെതിരെ വ്യത്യസ്ത ബോധവൽക്കരണവുമായി മലപ്പുറം പൊലീസ്. 4.51 ദൈർഘ്യമുള്ള ബോധവൽക്കരണ വീഡിയോയുമായാണ് മലപ്പുറം പൊലീസ് രംഗത്തെത്തിയത്. നർമത്തിൽ പൊതിഞ്ഞ ഭാഷയും പ്രയോഗങ്ങളുമായാണ് വീഡിയോയിലുള്ളത്.
ബോധവൽക്കരണത്തിന് വ്യത്യസ്‌ത വീഡിയോയുമായി മലപ്പുറം പൊലീസ് - മലപ്പുറം പൊലീസ്
മലപ്പുറം പൊലീസിന്‍റെ നേതൃത്വത്തില്‍ പുറത്തിറക്കിയ വീഡിയോക്ക് വൻജനസ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചത്
ബോധവൽക്കരണത്തിന് വ്യത്യസ്‌ത വീഡിയോയുമായി മലപ്പുറം പൊലീസ്
ഹെൽമെറ്റ് ഉപയോഗം, സീറ്റ് ബെൽറ്റ് ഉപയോഗം, വാഹനങ്ങള്‍ മോടിപിടിപ്പിക്കുന്നതിന്‍റെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഈ വീഡിയോയിൽ കൃത്യമായി വിവരിക്കുന്നുണ്ട്. മലപ്പുറം എസ്.പി അബ്‌ദുൽ കരീമിന്‍റെ നേതൃത്വത്തിലാണ് വീഡിയോ ഒരുക്കിയിട്ടുള്ളത്. പൊലീസുകാരായ ഫിലിപ്പ് മമ്പാട്, ഹരിഹരൻ എന്നിവരാണ് രസകരമായ ഈ അനിമേറ്റഡ് വീഡിയോയുടെ ആശയത്തിന് പിന്നിൽ. സോഷ്യൽ മീഡിയയിൽ അടക്കം വീഡിയോക്ക് വൻജനസ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചത്.