മലപ്പുറം:മമ്പാട് ടാണയിൽ ബസുകൾ കൂട്ടിയിടിച്ച് അറുപതിലേറെ പേർക്ക് പരിക്ക്. ഇവരെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (സെപ്‌റ്റംബര്‍ 9) വൈകുന്നേരം 5.50നാണ് അപകടം.
അമിത വേഗതയിലെത്തിയ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; അറുപതിലേറെ പേർക്ക് പരിക്ക് - കോഴിക്കോട് മെഡിക്കല്‍ കോളജ്
മലപ്പുറം ടാണയിലാണ് അമിത വേഗത്തിലെത്തിയ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ല ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു

അമിത വേഗതയിലെത്തിയ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; അറുപതിലേറെ പേർക്ക് പരിക്ക്
മലപ്പുറത്ത് അമിത വേഗതയിലെത്തിയ ബസുകള്‍ കൂട്ടിയിടിച്ച് അപകടം
സാരമായി പരിക്കേറ്റ അഞ്ചുപേരെ മഞ്ചേരി മെഡിക്കൽ കോളജിലേക്കും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. ഇവര്‍ക്ക് എല്ലിനും മറ്റുമാണ് പരിക്ക്. കോഴിക്കോട് ഭാഗത്തുനിന്നും വഴിക്കടവിലേക്ക് പോകുകയായിരുന്ന ക്ലാസിക്ക് ബസും മുണ്ടേരിയിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന കോബ്ര ബസുമാണ് കൂട്ടിയിടിച്ചത്.
അമിത വേഗത്തിൽ വന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാര്‍ തക്കസമയത്ത് രക്ഷാപ്രവർത്തനത്തിന് ഇടപെട്ടതിനെ തുടര്‍ന്ന് പരിക്കേറ്റവരെ ദ്രുതഗതിയില്‍ ആശുപത്രിയില്‍ എത്തിക്കാനായി.
Last Updated : Sep 9, 2022, 9:10 PM IST