മലപ്പുറം:കൊവിഡ് പ്രതിസന്ധികൾക്കിടയിലും യാത്രക്കാർക്ക് കൈത്താങ്ങായി, സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാവുകയാണ് മലപ്പുറത്തെ ബസുടമയും ജീവനക്കാരും. ക്യാൻസർ, വൃക്ക രോഗം എന്നിങ്ങനെ ഗുരുതര അസുഖമുള്ളവര്‍ക്ക് സൗജന്യ യാത്രയാണ്, മദീന ബസില്‍. ഇതിൻ്റെ ഭാഗമായി വാഹനത്തില്‍ സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്.
മലപ്പുറം- പെരിന്തല്‍മണ്ണ റൂട്ടിലാണ് ഈ ബസ്, സര്‍വീസ് നടത്തുന്നത്. 14 വർഷമായി ഇതേ റൂട്ടിലോടുന്നുണ്ടെങ്കിലും ഫെബ്രുവരി മാസം മുതലാണ് സൗജന്യ യാത്രയൊരുക്കിയത്. ബസിൽ സ്ഥിരമായി യാത്ര ചെയ്യാറുള്ള ഒരു രോഗിയുടെ കഥ ബസ് ജീവനക്കാർ ഉടമയുമായി പങ്കുവയ്‌ക്കുകയുണ്ടായി.