മലപ്പുറം: കൊളത്തൂർ കുന്തിപ്പുഴയിൽ നിർമിക്കുന്ന വെങ്ങാട് കീഴ്മുറി മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് (ബുധനാഴ്ച 09.02.22) രാവിലെയാണ് സംഭവം.
പ്രദേശത്ത് മാസങ്ങളായി നിര്‍മാണ ജോലികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അപകടമുണ്ടായത്.