മലപ്പുറം: മലപ്പുറം ജില്ല കൊവിഡ് മുക്തം. ജില്ലയിലെ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജില്‍ ഇനി ആരും കൊവിഡ് ബാധിതരായി ചികിത്സയിലില്ല. കൊവിഡ് ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും വിദഗ്‌ധ ചികിത്സയെ തുടര്‍ന്ന് രോഗമുക്തരായതായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. മുംബൈയില്‍ നിന്നെത്തിയ കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരന്‍, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ മെഡിക്കല്‍ കോളജിലെ സ്‌റ്റെപ് ഡൗണ്‍ ഐസിയുവിലേയ്ക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന അറിയിച്ചു. അതോടൊപ്പം ആരോഗ്യ ജാഗ്രത ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
കൊവിഡ് വിമുക്തമായി മലപ്പുറം ജില്ല - covid 19
കൊവിഡ് ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും വിദഗ്‌ധ ചികിത്സയെ തുടര്‍ന്ന് രോഗമുക്തരായതായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
രോഗ വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും ജില്ലയില്‍ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് നിരവധി മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും വരും ദിവസങ്ങളില്‍ ജില്ലയിലെത്തും. ഈ സാഹചര്യത്തില്‍ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാവും. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ആരോഗ്യ ജാഗ്രത ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ പൊലീസും ദ്രുത കര്‍മ്മ സംഘങ്ങളും നിരീക്ഷണം തുടരുകയാണെന്നും കലക്ടര്‍ അറിയിച്ചു.