മലപ്പുറം:ജില്ലയില്‍ ഇതുവരെ 5,79,796 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാക്രമത്തിലാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ട വാക്സിന്‍ വിതരണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. ചൊവ്വാഴ്ച വരെ 4,92,897 പേര്‍ക്ക് ഒന്നാം ഡോസും 86,899 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
മലപ്പുറത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 5,79,796 പേര്‍ - കൊവിഡ് മരണം
ചൊവ്വാഴ്ച വരെ 4,92,897 പേര്‍ക്ക് ഒന്നാം ഡോസും 86,899 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
കൂടുതൽ വായനയ്ക്: സംസ്ഥാനം കടന്നുപോകുന്ന അവസ്ഥ ഗൗരവകരം: മുഖ്യമന്ത്രി
38,461 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍റെ ഒന്നാം ഡോസും 25,843 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 15,028 പേര്‍ക്ക് ഒന്നാം ഡോസും 14,801 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരില്‍ 11,863 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,545 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. 45 വയസിന് മുകളില്‍ പ്രായമുള്ള 4,05,863 പേര്‍ ആദ്യഘട്ട വാക്‌സിനും 34,392 പേര്‍ രണ്ടാം ഘട്ട വാക്‌സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.