കേരളം

kerala

ETV Bharat / state

മലപ്പുറത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ച് 8.58 ലക്ഷം പേര്‍

ഇതുവരെ 8,58,712 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

മലപ്പുറം  മലപ്പുറം കൊവിഡ് വാക്‌സിൻ  കൊവിഡ് വാക്‌സിൻ  മലപ്പുറം കൊവിഡ്  malappuram covid vaccination  malappuram covid  covid vaccination  മലപ്പുറം കൊവിഡ് വാക്‌സിനേഷൻ
മലപ്പുറം കൊവിഡ് വാക്‌സിനേഷൻ

By

Published : Jun 11, 2021, 1:45 PM IST

മലപ്പുറം: ജില്ലയില്‍ 8.58 ലക്ഷം പേര്‍ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതായും അവര്‍ അറിയിച്ചു.

ജില്ലയില്‍ ഇതുവരെ 8,58,712 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതില്‍ 7,09,880 പേർ ഒന്നാം ഡോസ് വാക്‌സിനും 1,48,832 പേര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനുമാണ് എടുത്തത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 41,312 പേര്‍ ഒന്നാം ഡോസും 28,357 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.

Also Read:കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

കൊവിഡ് മുന്നണി പോരാളികളില്‍ 19,322 പേര്‍ക്ക് ഒന്നാം ഡോസും 17,520 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു. മുൻപ് 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിൻ നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details