മലപ്പുറം: ജില്ലയിൽ 441 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 422 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 822 പേർ കൂടി രോഗമുക്തി നേടി. 6,523 പേരാണ് ജില്ലയില്‍ ചികിത്സയിൽ തുടരുന്നത്. ആകെ 85,082 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 75,263 പേര്‍ ജില്ലയില്‍ രോഗമുക്തരായി.
മലപ്പുറത്ത് 441 പേര്‍ക്ക് കൂടി കൊവിഡ് - മലപ്പുറം കൊവിഡ് കണക്കുകൾ
422 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
മലപ്പുറത്ത് 441 പേര്‍ക്ക് കൂടി കൊവിഡ്
രോഗബാധിതരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 509 പേർ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 223 പേർ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലും 236 പേര്‍ കൊവിഡ് സെക്കന്‍റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലും കഴിയുകയാണ്. ഇതുവരെ 415 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.