മലപ്പുറം: ജില്ലയിൽ 1,399 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ 1,367 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. മൂന്ന് പേരുടെ രോഗ ഉറവിടം വ്യകിതമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാല് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.
മലപ്പുറത്ത് 1,399 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19
അതേസമയം 805 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു
മലപ്പുറത്ത് 1,399 പേര്‍ക്ക് കൂടി കൊവിഡ്
ഇതുവരെ 172 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 805 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ജില്ലയിൽ ഇതുവരെ 31,151 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 49,033 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,205 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.