മലപ്പുറം:മലപ്പുറത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. ഇന്ന് 2,745 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 540 പേർ രോഗമുക്തി നേടിയപ്പോൾ 2,634 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 86 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗ ബാധിതരില്‍ അഞ്ച് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും, 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ 645 പേരുടെ മരണം സ്ഥിരീകരിച്ചു.
കൊവിഡിന്‍റെ പിടിയിൽ മലപ്പുറം ; 2,745 പുതിയ കേസുകൾ - malappuram covid death
540 പേർ രോഗമുക്തി നേടി. 2,634 പേർക്ക് സമ്പർക്കത്തിലൂടെ രോഗം.
കൊവിഡിന്‍റെ പിടിയിൽ മലപ്പുറം; 2,745 പുതിയ കേസുകൾ
ജില്ലയിൽ ഇതുവരെ 1,27,249 പേർ രോഗമുക്തി നേടി. 19,583 പേർ ചികിത്സയില്‍ തുടരുമ്പോൾ 35,871 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 19,583 പേര്‍ വിവിധ ചികിത്സാകേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 390 പേരും, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിൽ 239 പേരും, കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിൽ 185 പേരും, ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണ്.