മലപ്പുറം: ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച കീഴാറ്റൂർ സ്വദേശിക്ക് രോഗം പകർന്നത് വിദേശത്ത് നിന്നെത്തിയ മകനില്‍ നിന്നെന്ന് സംശയം. എന്നാല്‍ ഇയാളുടെ മകന് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് മലപ്പുറം എസ്.പി യു.അബ്‌ദുൾ കരീം വ്യക്തമാക്കി. മദ്രസ അധ്യാപകനായ മകൻ ഉംറ കഴിഞ്ഞെത്തിയിരുന്നു. തുടർന്ന് വിവിധിയിടങ്ങളില്‍ സന്ദർശിക്കുകയും പള്ളിയിലെ നിസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇയാളുടെ മകൻ നിരീക്ഷണത്തിലായിരുന്നില്ല. നിർദേശങ്ങൾ ശക്തമാക്കുന്നതിന് മുൻപാണ് ഇയാൾ സഞ്ചരിച്ചത്, അതുകൊണ്ട് നിരീക്ഷണം ലംഘിച്ചെന്ന് പറയാനാവില്ലെന്നും എസ്.പി പറഞ്ഞു. കീഴാറ്റൂർ പഞ്ചായത്തില്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
കീഴാറ്റൂരില്‍ കൊവിഡ് സ്ഥിരീകരിച്ചയാൾക്ക് രോഗം പകർന്നത് മകനില്‍ നിന്നെന്ന് സംശയം - മലപ്പുറം എസ്.പി
വിദേശത്ത് നിന്നെത്തിയ മകനില്‍ നിന്നാണ് ഇയാൾക്ക് രോഗം പടർന്നതെന്നാണ് സംശയം. എന്നാല്‍ ഇയാളുടെ മകന് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് മലപ്പുറം എസ്.പി വ്യക്തമാക്കി.
അതേസമയം, റേഷൻ കടകളിൽ വോളണ്ടിയർമാരുടെ അനാവശ്യ തിരക്ക് ഉണ്ടെന്നും സന്നദ്ധ സംഘടനകളുടെ ലേബലുകൾ ഉപേക്ഷിക്കണമെന്നും എസ്.പി അഭ്യർത്ഥിച്ചു. ഇതിന്‍റെ ഭാഗമായി പൊലീസ് നേരത്തെ കൊടുത്ത പാസുകൾക്ക് ഇനി സാധ്യതയില്ലെന്നും കലക്ടർ കൊടുക്കുന്ന പാസുകളാണ് പരിഗണിക്കുക. ഒരു വാർഡിൽ മൂന്ന് പേർക്ക് മാത്രമായിരിക്കും വോളണ്ടിയർ അനുമതി. താനൂരിൽ ട്രോമാകെയർ പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ ആരോഗ്യ പ്രവർത്തനവുമായി ബന്ധമില്ലെന്നും, പ്രാദേശിക തർക്കങ്ങൾ മാത്രമാണെന്നും പൊലീസ് മേധാവി വ്യക്തമാക്കി