കേരളം

kerala

ETV Bharat / state

ക്യാമ്പസ് പ്രചാരണവുമായി പികെ കുഞ്ഞാലിക്കുട്ടിയും വിപി സാനുവും - എൽഡിഎഫ് സ്ഥാനാർഥി

മലപ്പുറം പാർലമെന്‍റ് മണ്ഡലത്തിലെ രണ്ട് സ്ഥാനാർഥികളുടെയും ഇന്നത്തെ പ്രചാരണം കോളജുകൾ കേന്ദ്രീകരിച്ചായിരുന്നു. യുഡിഎഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി മങ്കട മണ്ഡലത്തിലെ രാമപുരം ജെംസ് കോളേജിലും, എൽഡിഎഫ് സ്ഥാനാർഥി വിപി സാനു മലപ്പുറം ഗവൺമെന്‍റ് കോളജിലുമായിരുന്നു വോട്ട് തേടിയത്.

ക്യാംമ്പസുകളിൽ പ്രചരണം നടത്തി പി കെ കുഞ്ഞാലിക്കുട്ടിയും വിപി സാനുവും

By

Published : Mar 18, 2019, 11:17 PM IST

മലപ്പുറം നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികള്‍ ഇന്നത്തെ പ്രചാരണം നടത്തിയത് കോളജുകൾ കേന്ദ്രീകരിച്ചായിരുന്നു. യുഡിഎഫ് സ്ഥാനാർഥി പികെ കുഞ്ഞാലിക്കുട്ടി മങ്കട മണ്ഡലത്തിലെ രാമപുരം ജെംസ് കോളജിലും, എൽഡിഎഫ് സ്ഥാനാർഥി വിപി സാനു മലപ്പുറം ഗവൺമെന്‍റ് കോളജിലുമാണ് ആദ്യം വോട്ട് തേടി എത്തിയത്. കന്നി വോട്ടർമാർ ഉൾപ്പടെയുള്ളവരെ നേരിൽ കണ്ട് തങ്ങളുടെ വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഇരുവരും.

ക്യാമ്പസിൽ എത്തിയ വിപി സാനുവിനെ എസ്എഫ്ഐ പ്രവർത്തകർ നേരിട്ട് സ്വീകരിച്ചു. തുടർന്ന് കോളജിലെ ഓരോ ക്ലാസിലും കയറിയിറങ്ങി അദ്ദേഹം വോട്ട് അഭ്യർഥിച്ചു. മികച്ച വിജയമുണ്ടാകുമെന്നും 2004 ആവർത്തിക്കുമെന്നും വിപി സാനു പറഞ്ഞു. അതിന് ശേഷം വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കൺവൻഷൻ യോഗങ്ങളിലും ഇരു നേതാക്കളും പങ്കെടുത്തു. തെരഞ്ഞെടുപ്പ് രംഗത്ത് രണ്ട് മുന്നണികളും സജ്ജരായതോടെ മലപ്പുറത്ത് തെരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്.

ക്യാംമ്പസുകളിൽ പ്രചരണം നടത്തി പി കെ കുഞ്ഞാലിക്കുട്ടിയും വിപി സാനുവും

ABOUT THE AUTHOR

...view details