കേരളം

kerala

ETV Bharat / state

കൊറോണകാലത്ത് കുട്ടികൾക്ക് ക്രാഫ്റ്റ് പരിശീലനം നൽകി അനിത ടീച്ചർ

ഓൺലൈൻ വീഡിയോയിലൂടെയാണ് മനോഹരമായ കരകൗശല വസ്തുക്കൾ നിർമിക്കാനുള്ള പരിശീലനം മലപ്പുറം സ്വദേശിനിയായ അധ്യാപിക നൽകുന്നത്.

By

Published : Aug 28, 2020, 10:43 AM IST

Updated : Aug 28, 2020, 1:38 PM IST

ക്രാഫ്റ്റ് പരിശീലനം  അനിത ടീച്ചർ  കരകൗശല വസ്തുക്കൾ  malappuram  craft  anitha teacher
കൊറോണകാലത്ത് കുട്ടികൾക്ക് ക്രാഫ്റ്റ് പരിശീലനം നൽകി അനിത ടീച്ചർ

മലപ്പുറം: കൊറോണകാലത്ത് കുട്ടികൾക്ക് ക്രാഫ്റ്റ് പരിശീലനം നൽകി ശ്രദ്ധേയയാവുകയാണ് അനിത ടീച്ചർ. സ്വന്തം മക്കൾക്ക് പരിശീലനം നൽകുന്നതിനോടൊപ്പം നൂറുകണക്കിന് മറ്റ് കുട്ടികൾക്കും ഓൺലൈൻ വീഡിയോയിലൂടെയാണ് മനോഹരമായ കരകൗശല വസ്തുക്കൾ നിർമിക്കാനുള്ള പരിശീലനം മലപ്പുറം സ്വദേശിനിയായ അധ്യാപിക നൽകുന്നത്. കോട്ടക്കലിൽ രണ്ട് വിദ്യാലങ്ങളിൽ അധ്യാപികയാണ് ചിത്രകാരികൂടിയായ അനിത ടീച്ചർ. ഒറ്റനോട്ടത്തിൽ യഥാർത്ഥമെന്ന് തോന്നിക്കും വിധത്തിൽ ഏറെ വസ്തുക്കളാണ് അനിത ടീച്ചറുടെ രണ്ട് കൊച്ചു മിടുക്കികളുടെ കരവിരുതിൽ ഒരുങ്ങിയത്. പൂന്തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂവ്, ആമ്പൽ കുളത്തിന് നടുവിലെ തുരുത്തിൽ കുഞ്ഞിക്കുരുവികൾ എന്നിങ്ങനെ വത്യസ്തമാർന്ന അത്ഭുത കാഴ്ചകളാണ് ഈ മുടുക്കികൾ ഒരുക്കിയിരിക്കുന്നത്.

കൊറോണകാലത്ത് കുട്ടികൾക്ക് ക്രാഫ്റ്റ് പരിശീലനം നൽകി അനിത ടീച്ചർ

ഓൺലൈൻ ക്ലാസ്സുകളിലൂടെ മറ്റു കുട്ടികളും ഈ കഴിവ് സ്വായത്തമാക്കുകയാണ്. വൈവിധ്യമാർന്ന വസ്തുക്കൾ നിർമിക്കുന്നതിനോടൊപ്പം പാഴ് വസ്തുക്കളുടെ മനോഹരമായ പുനരുപയോഗത്തെ പറ്റിയും ടീച്ചർ പഠിപ്പിക്കുന്നു. പഴയ കുപ്പിയടക്കമുള്ള വസ്തുക്കൾക്കൊണ്ട് വർണവിസ്മയം തീർക്കാൻ കുട്ടികൾ ഇതിനോടകം പഠിച്ചു കഴിഞ്ഞു. എന്തായാലും പ്രതീക്ഷിക്കാതെ കിട്ടിയ ഈ അവധിക്കാലം വീടിനുള്ളിലിരുന്നുകൊണ്ടുതന്നെ ആസ്വദിക്കുകയാണ് വിദ്യാർഥികൾ.

Last Updated : Aug 28, 2020, 1:38 PM IST

ABOUT THE AUTHOR

...view details