മലപ്പുറം:മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറിയും ഗുഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം. മരിച്ച മൂന്ന് പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവഗുരുതരം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ബംഗാള്‍ സ്വദേശികളായ സെയ്ദുല്‍ ഖാന്‍, എസ് കെ ഷബീറലി, എസ് കെ സാദത്ത് എന്നിവരാണ് മരിച്ചത്. ഇതില്‍ ഷബീറലിയും സാദത്തും സഹോദരങ്ങളാണ്. കൂട്ടിലങ്ങാടി സ്വദേശി ഫൈസലിനാണ് ഗുരുതര പരിക്കേറ്റത്. മറ്റ് രണ്ടു പേര്‍ക്ക് നിസാര പരിക്കുകളാണ്.
മലപ്പുറത്ത് വാഹനാപകടം; മൂന്ന് മരണം - malappuram
സംഭവം രാവിലെ ആറരയോടെ. കഴിഞ്ഞാഴ്ച ഇതേ സ്ഥലത്ത് അപകടമുണ്ടായി രണ്ട് പേര്‍ മരിച്ചിരിന്നു.
മലപ്പുറത്ത് വാഹനാപകടം; മൂന്ന് മരണം
കൂട്ടിലങ്ങാടിയിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. പമ്പില്‍ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തേക്ക് വരികയായിരുന്നു ഓട്ടോ. കോഴിക്കോട് ഭാഗത്ത് നിന്നും വന്ന ടാങ്കര്‍ലോറിയുമായി ഓട്ടോ ഇടിക്കുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞാഴ്ച ഇതേ ഭാഗത്ത് അപകടമുണ്ടായി രണ്ടു പേര്‍ മരിച്ചിരിന്നു.
Last Updated : Apr 16, 2019, 9:03 AM IST