കേരളം

kerala

ETV Bharat / state

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; വിതരണ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ - മയക്കുമരുന്നുകൾ

രണ്ട് കിലോഗ്രാം കഞ്ചാവടങ്ങുന്ന ഒരു പാര്‍സൽ 6000 രൂപക്ക് വാങ്ങി ഇടനിലക്കാര്‍ക്കിടയിൽ 60,000 രൂപക്ക് വിൽക്കാമെന്ന ലക്ഷ്യത്തോടെയാണ് ആന്ധ്രയിൽ നിന്നും പ്രതി കഞ്ചാവെത്തിച്ചത്

മലപ്പുറം കഞ്ചാവ് വേട്ട  കഞ്ചാവ് പിടിച്ചെടുത്തു  മലപ്പുറത്ത് കഞ്ചാവ് വേട്ട  ganja seized from malappuram  മയക്കുമരുന്നുകൾ  drug seized from malappuram news
malappuram

By

Published : Nov 28, 2019, 7:46 AM IST

മലപ്പുറം: കോണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളില്‍ വിദ്യാർഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയില്‍. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി അബ്‌ദുറഷീദിനെ മലപ്പുറം റെയിഞ്ച് എക്സൈസ് ഇന്‍സ്‌പെക്‌ടര്‍ ടി. അശോക് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മലപ്പുറം വാറങ്കോട് എം.ബി ആശുപത്രിക്ക് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ മാസം ആദ്യവാരത്തിൽ നാല് കിലോ കഞ്ചാവുമായി മോങ്ങം സ്വദേശിയെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആഴ്‌ചകള്‍ നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് അബ്‌ദുറഷീദ് പിടിയിലാകുന്നത്.

രണ്ട് കിലോഗ്രാം കഞ്ചാവടങ്ങുന്ന ഒരു പാര്‍സൽ 6000 രൂപക്ക് വാങ്ങി ഇടനിലക്കാര്‍ക്കിടയിൽ 60,000 രൂപക്ക് വിൽക്കാമെന്ന ലക്ഷ്യത്തോടെയാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്നത്. ചില്ലറ വിപണിയില്‍ വിദ്യാർഥികളിലും മറ്റും എത്തുമ്പോള്‍ അഞ്ച് ഗ്രാം അടങ്ങിയ കഞ്ചാവിന് 500 രൂപ വിലവരും. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന സംഘത്തിന്‍റെ പ്രധാന കണ്ണിയാണ് അബ്‌ദുറഷീദ്. ഈ കണ്ണിയിലെ മറ്റുള്ളവരെ കുറിച്ചും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പരിശോധന സംഘത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍മാരായ വി. മായിന്‍കുട്ടി, ടി.വി ജ്യോതിഷ് ചന്ദ്, ടി. ബാബുരാജന്‍, വി അരവിന്ദന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.സി അച്ചുതന്‍, കെ. ഷംസുദ്ദീന്‍, എം. റാഷിദ്, വി.ടി സൈഫുദ്ദീന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വി. ജിഷ ഡ്രൈവര്‍ വി. ശശീന്ദ്രന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

ABOUT THE AUTHOR

...view details