കേരളം

kerala

ETV Bharat / state

വിവിധ ആവശ്യങ്ങളുന്നയിച്ച് ലോട്ടറി തൊഴിലാളികൾ ഭവനങ്ങളിൽ പ്രതിഷേധിച്ചു

ലോട്ടറി തൊഴിലാളികൾക്ക് കൊവിഡ് വാക്‌സിൻ വിതരണത്തിൽ മുൻഗണന നൽകുക എന്നടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

lottery agency and sellers congress  lottery agents protest  lottery sellers protest  ലോട്ടറി ഏജൻസി ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ്  ലോട്ടറി എജന്‍റുമാരുടെ പ്രതിഷേധം  ലോട്ടറി വിൽപ്പനക്കാരുടെ പ്രതിഷേധം
ലോട്ടറി തൊഴിലാളികൾ ഭവനങ്ങളിൽ പ്രതിഷേധിച്ചു

By

Published : Jun 9, 2021, 11:11 PM IST

മലപ്പുറം :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ലോട്ടറി ഏജൻസി ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസിന്‍റെ (ഐഎൻടിസി) ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ ആയിരത്തോളം ലോട്ടറി തൊഴിലാളികൾ ഭവനങ്ങളിൽ പ്രതിഷേധിച്ചു.

Also Read:സ്വര്‍ണക്കടത്ത് : മുഹമ്മദ് മൻസൂറിനെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു

ലോക്ക്‌ഡൗൺ മൂലം പട്ടിണിയിലായ ലോട്ടറി തൊഴിലാളികളെ സഹായിക്കാൻ ക്ഷേമനിധി ബോർഡിൽ നിന്ന് 5,000 രൂപ അനുവദിക്കുക, പ്രഖ്യാപിച്ച 1,000 രൂപ നൽകുക, തൊഴിലാളികൾക്ക് കൊവിഡ് വാക്‌സിൻ മുൻഗണന നൽകുക, കാരുണ്യ ഡവലപ്മെന്‍റ് ബോർഡ് നടപ്പിലാക്കുക, ടിക്കറ്റ് വില 30 രൂപ ആക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കനകൻ വള്ളിക്കുന്നിന്‍റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിസന്‍റ് ഫിലിപ്‌ ജോസഫ്‌ സമരം ഉദ്‌ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details