മലപ്പുറം: നാട്ടുകാർ അറിയാതെയുള്ള പൊതുമരാമരമത്ത് വകുപ്പിൻ്റെ അറ്റകുറ്റപണിയിൽ പ്രതിഷേധവുമായി മലപ്പുറം പുളിക്കലോടി പ്രദേശവാസികൾ. പുളിക്കലോടി-തൃക്കൈ ക്കുത്ത്-കാപ്പിൽ റോഡിലെ അറ്റകുറ്റപണികൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു. പഞ്ചായത്തിലെ ഏറ്റവും നല്ല റോഡുകളിൽ ഒന്നായ പുളിക്കലോടി-തൃക്കൈ കുത്ത്-കാപ്പിൽ റോഡിൻ്റെ അറ്റകുറ്റപണികൾ നടത്തുന്നത് അഴിമതി നടത്താൻ മാത്രമാണെന്ന് സി.പി.എം മമ്പാട് ലോക്കൽ സെക്രട്ടറി അയ്യപ്പൻ ആരോപിച്ചു. എസ്റ്റിമേറ്റ് ചോദിച്ചപ്പോൾ പല റോഡുകൾ ഉൾപ്പെടുത്തിയാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നതെന്നാണ് ഓവർസിയർ നൽകിയ മറുപടിയെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറത്ത് റോഡ് അറ്റകുറ്റപണിയിൽ അഴിമതി ആരോപണവുമായി നാട്ടുകാർ
പഞ്ചായത്തിലെ ഏറ്റവും നല്ല റോഡുകളിൽ ഒന്നായ പുളിക്കലോടി-തൃക്കൈ കുത്ത്-കാപ്പിൽ റോഡിൻ്റെ അറ്റകുറ്റപണികൾ അഴിമതി നടത്താൻ മാത്രമാണെന്നാണ് ആരോപണം. നിഷേധിച്ച്
പുളിക്കലോടി-തൃക്കൈ ക്കുത്ത്-കാപ്പിൽ റോഡിലെ അറ്റകുറ്റപണിയിൽ അഴിമതി ആരോപണവുമായി നാട്ടുകാർ
അതേസമയം റബർ തോട്ടത്തിൻ്റെ നടുവിലൂടെ പോകുന്ന റോഡായതിനാൽ പല ഭാഗത്തും ചെറിയ തോതിൽ തകരാർ സംഭവിച്ചിട്ടുണ്ടന്നും അതിനാലാണ് റോഡ് പണിയെന്നുമാണ് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ നൽകുന്ന വിശദീകരണം. മഴക്കാലത്തിന് മുൻപ് റോഡിലെ അറ്റകുറ്റപണി നടത്തുന്നതിനായി മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിൻ്റെ ഭാഗമായാണ് പണി ആരംഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി.