മലപ്പുറം:പുലി ആടിനെ കടിച്ചു കൊന്നു. ചാലിയാർ പഞ്ചായത്തിലെ വിജയപുരം അളക്കൽ സ്വദേശി ബേബിയുടെ കറവയുള്ള ആടിനെയാണ് കടിച്ചു കൊന്നത്. കാലും തലയുമൊഴികെ ബാക്കി ഭാഗങ്ങൾ പൂർണമായും തിന്നു. പ്ലാസ്റ്റിക്ക് കയറിൽ കെട്ടിയിട്ടിരുന്നതിനാലാണ് ആടിനെ കടിച്ച് കൊണ്ടുപോകാതിരുന്നത്. തന്‍റെ മൂന്നാമത്തെ ആടിനെയാണ് ഇന്ന് പുലർച്ചെ പുലി കടിച്ചു കൊന്നതെന്ന് ബേബി പറഞ്ഞു.
ചാലിയാര്‍ പഞ്ചായത്തില്‍ പുലി ശല്യം; ആടിനെ കടിച്ചു കൊന്നു - latest malappuram
രണ്ട് മാസത്തിനുള്ളിൽ 4 പട്ടികളെയും പുലി കടിച്ചു കൊന്നിരുന്നു.
ചാലിയാര്‍ പഞ്ചായത്തില്‍ പുലി ശല്യം; ആടിനെ കടിച്ചു കൊന്നു
കടുവയും പുലിയുമടക്കം ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തി തുടങ്ങിയതോടെ മേഖലയിലെ 40 കുടുംബങ്ങൾ ഭീതിയിലാണ്. രണ്ട് മാസത്തിനുള്ളിൽ 4 പട്ടികളെയും പുലി കടിച്ചു കൊന്നിരുന്നു. കവുങ്ങും മര കഷണങ്ങളും കൊണ്ട് ഉണ്ടാക്കിയ കൂട്ടിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 5 ആടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നിനെയാണ് കടിച്ചു കൊന്നത്.