കേരളം

kerala

ETV Bharat / state

കൂടുതല്‍ കരുത്തനാകാൻ കുഞ്ഞാലിക്കുട്ടി: മുസ്ലിംലീഗില്‍ നേതൃമാറ്റ ചർച്ചകൾ - ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്

സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാമിനെ മാറ്റി ദേശിയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി നൽകുമെന്നാണ് സൂചന.

മുസ്‍ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ചകള്‍  പിഎംഎ സലാം  മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്  Leadership change discussions in muslim league  പികെ കുഞ്ഞാലിക്കുട്ടി  കെഎം ഷാജി  സാദിഖലി ശിഹാബ് തങ്ങൾ  മുസ്ലീംലീഗില്‍ നേതൃമാറ്റം  ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്  സംസ്ഥാന ജനറല്‍ സെക്രട്ടറിയാകാൻ ലീഗില്‍ ചരടുവലി
കൂടുതല്‍ കരുത്തനാകാൻ കുഞ്ഞാലിക്കുട്ടി: മുസ്ലിംലീഗില്‍ നേതൃമാറ്റ ചർച്ചകൾ

By

Published : May 21, 2021, 3:34 PM IST

Updated : May 21, 2021, 5:36 PM IST

മലപ്പുറം:നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയത്തിനു ശേഷം മുസ്ലിംലീഗിൽ നേതൃമാറ്റ ചർച്ചകൾ സജീവമാകുന്നു. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാമിനെ മാറ്റി ദേശിയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി നൽകുമെന്നാണ് സൂചന. മുസ്ലീം ലീഗ് സംസ്ഥാന ആക്‌ടിങ് പ്രസിഡന്‍റായി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

Read more: വേങ്ങരയില്‍ ലീഗിന്‍റെ സ്വന്തം കുഞ്ഞാപ്പ തന്നെ; പികെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തില്‍

മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ സ്ഥാനാർഥിയായപ്പോള്‍ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. താൽകാലിക ചുമതല സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്ന പിഎംഎ സലാമിനാണ് നല്‍കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഒരു വിഭാഗം ഉയര്‍ത്തുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ കെഎം ഷാജിക്ക് ജനറല്‍ സെക്രട്ടറി പദവി നല്‍കണമെന്ന് ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും വിജിലന്‍സ് കേസ് നടക്കുന്നതിനാല്‍ അതിന് സാധ്യത കുറവാണ്.

ഇത്തവണ മത്സരിക്കാതിരുന്ന സി മമ്മൂട്ടി, അഡ്വ എം ഉമ്മര്‍ എന്നിവരില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. പക്ഷേ പികെ കുഞ്ഞാലിക്കുട്ടി താത്പര്യം പ്രകടിപ്പിച്ചാല്‍ അദ്ദേഹം തന്നെ വരാനാണ് സാധ്യത. ഉന്നതാധികാര സമിതി അംഗം കൂടിയായ സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന ആക്‌ടിങ് പ്രസിഡൻ്റാക്കാനുള്ള ചരടുവലികളും നടക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് ഒരു തരത്തിലുള്ള എതിര്‍പ്പും ഉണ്ടാകരുതെന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. എന്നാൽ ലോക്‌സഭ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച പികെ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ ഇപ്പോഴും അമർഷം നിലനില്‍ക്കുന്നുണ്ട്.

Last Updated : May 21, 2021, 5:36 PM IST

ABOUT THE AUTHOR

...view details